
കൊച്ചി: അയിരൂർ ചെറകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113ാമത് ഹിന്ദുമത പരിഷത്തിൽ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്ത് പങ്കെടുക്കും. 2025 ഫെബ്രുവരി 2 മുതൽ 9 വരെയാാണ് കൺവെൻഷൻ. ഇതിന് മുന്നോടിയായി കലൂർ പാവക്കുളം ഹിന്ദു സംസ്‌കാരിക കേന്ദ്രത്തിൽ ജില്ലാ പ്രാദേശിക സമിതി രൂപീകരിച്ചു. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ ഉദ്ഘാടനം ചെയ്തു. മഹാമണ്ഡലം വൈസ് പ്രസിഡന്റ് ആർ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥൻ നായർ. അജിത്ത്കുമാർ, പി.ആർ. ഷാജി, ആർ. ബിമൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.