വൈപ്പിൻ: എൻ.സി.സി ദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ നേവൽ എൻ.സി.സി കേഡറ്റുകൾ ശേഖരിച്ച അവശ്യവസ്തുക്കൾ തട്ടാംപടി നിർമ്മല ഭവൻ ഓൾഡ് ഏയ്ജ് ഹോമിന് കൈമാറി കൈമാറി. ഒരാഴ്ച നീണ്ടുനിന്ന സമാഹരണ പരിപാടിയിൽ കേഡറ്റുകൾ സ്വന്തം വീടുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അയൽപക്കങ്ങളിൽ നിന്നുമാണ് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ചത്. സമാഹരിച്ച അവശ്യവസ്തുക്കൾ ആലങ്ങാട് പൊലീസ് സബ് ഇൻസ്‌പെക്ടർ ജിതിൻ കുമാർ ഓൾഡ് ഏജ് ഹോം ഇൻ ചാർജ് സിസ്റ്റർ ജാനീസിന് കൈമാറി. പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കണ്ട് മനസിലാക്കി അവർക്ക് നൽകേണ്ട പരിഗണനയെയും പരിചരണത്തെയും കുറിച്ച് പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൾഡ് ഏജ് ഹോം സന്ദർശിച്ചതെന്ന് എൻ.സി.സി. ഫസ്റ്റ് ഓഫീസർ സുനിൽ മാത്യു പറഞ്ഞു. അദ്ധ്യാപകനായ കെ.എ. അയ്യൂബ്, അജിഷ ജോൺ, മദർ സുപ്പീരിയർ സി. സ്‌നേഹ, സിസ്റ്റർ പിയൂഷ എന്നിവർ സംസാരിച്ചു.