
കൊച്ചി: സുഗതകുമാരിയുടെ കവിതയായ 'പശ്ചിമഘട്ട"ത്തിന്റെ നാടകാവിഷ്‌കാരമായ കാവലാളിന്റെ ആദ്യ അവതരണം ഇന്ന് വൈകിട്ട് 6ന് ചങ്ങമ്പുഴ പാർക്കിൽ നടക്കും. നാം ചിൽഡ്രൻസ് തിയേറ്റർ നാടകം അവതരിപ്പിക്കുന്നത്.
നാടക രചനയും സംവിധാനവും ഷേർലി സോമസുന്ദരൻ. തൻമയി ബാലസുമ, ഹൈസാം ബിനാസ്, ആതിഷ് ഗോപാൽ, മാധവ് ആർ. തമ്പി, ഗൗരി പ്രവീൺ, അർച്ചന രാജേഷ്, ചന്ദന ദാസ്, അലോക ഫ്‌ളോറിയ, ആത്മിയ ഫ്‌ളോറിയ, അശ്വിൻ ഡെന്നി, ലേഖ സി. ഷെട്ടി, എ.ആർ. മാളവിക, ഗോവിന്ദ് വിനോദ്, ശ്രീകാന്ത് വി. നായർ, നോറ എലിസബത്ത് ജോർജ്, നിരഞ്ജന രഞ്ജിത്ത്, ഹയ, അഞ്ജിക നായർ എന്നിവരാണ് അരങ്ങിലെത്തിക്കുന്നത്.