വൈപ്പിൻ: വൈപ്പിൻകരയിലെ ചെമ്മീൻകെട്ടുകളുടെയും തോടുകളുടെയും അടുത്ത താമസിക്കുന്നവരുടെ വീടെന്ന സ്വപ്‌നത്തിന് തടസമായ സി.ആർ.ഇസഡ് നിയമം ഭേദഗതി ചെയ്തപ്പോൾ ഒഴിവാക്കപ്പെട്ട എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളെ കൂടി സി.ആർ.ഇസഡ് 2വിൽ ഉൾപ്പെടുത്തണമെന്ന് സി.പി.എം വൈപ്പിൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രണ്ട് ദിവസമായി നടന്ന് വരുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സി.കെ. പരീത് എന്നിവർ സംസാരിച്ചു. എ.പി. പ്രിനിലിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.18 അംഗ ഏരിയ കമ്മിറ്റിയെയും 18 ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് റെഡ്‌വളണ്ടിയർ മാർച്ചും പൊതുപ്രകടനവും നടക്കും. പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.