
വൈപ്പിൻ: ഞാറക്കലിൽ സർവോദയം കുര്യൻ സ്മാരകം നിർമ്മിക്കണമെന്ന് സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് 25-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ട്രസ്റ്റ് പ്രസിഡന്റ് പോൾ. ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് നരികുളം അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകനായിരുന്ന സർവോദയം കുര്യന്റെ സ്മാരകം ജന്മനാടായ ഞാറക്കലിൽ സ്ഥാപിക്കണമെന്ന ആവശ്യം എസ്. ശർമ എം. എൽ. എ. ആയിരുന്നപ്പോൾ പരിഗണനയ്ക്ക് വന്നിരുന്നതാണ്. ഇപ്പോഴത്തെഎം. എൽ. എ. കെ. എൻ. ഉണ്ണിക്കൃഷ്ണനും ഈ ആവശ്യം പരിഗണിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ജോണി വൈപ്പിൻ, ഫ്രാൻസിസ് അറക്കൽ, ആന്റണി പുന്നത്തറ, ജോസി ചക്കാലക്കൽ, ജോസഫ് കിഴക്കേടൻ, സെബി ഞാറക്കൽ, വർഗീസ് കാച്ചപ്പിള്ളി, റോസിലി ജോസഫ്, ഡാളി ഫ്രാൻസിസ്, ടൈറ്റസ് പൂപ്പാടി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പോൾ ജെ. മാമ്പിള്ളി (പ്രസിഡന്റ് ), ജോസഫ് നരികുളം, ജോസി ചക്കാലക്കൽ (വൈസ് പ്രസിഡന്റുമാർ ),ആന്റണി പുന്നത്തറ (ജനറൽ സെക്രട്ടറി ),ജോണി വൈപ്പിൻ (കൺവീനർ ), ഫ്രാൻസിസ് അറക്കൽ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.