മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി മുൻ പ്രസിഡന്റും മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപക പ്രസിഡന്റുമായിരുന്ന സി.എം. വർഗീസിന്റെ നിര്യാണത്തിൽ ലൈബ്രറി ഹാളിൽ അനുശോചന യോഗം ചേർന്നു. അഡ്വ. ജേക്കബ് ജെ. വട്ടക്കുഴി അദ്ധ്യക്ഷനായി. ഡോ. ജോസ് അഗസ്റ്റിൻ , പി.ജെ. മത്തായി, കെ.ജി. രാധാകൃഷ്ണൻ, ജോസ് ജേക്കബ്, എം.ആർ. പ്രഭാകരൻ, ജോയി തോമസ്, ബിജു പാലക്കോട്ടിൽ, സണ്ണി പ്ലാത്തോട്ടം, ടോണിഷ് പുൽപറമ്പിൽ, ഗ്രേസി വർഗീസ്. കെ.കെ. ജയേഷ് എന്നിർ സംസാരിച്ചു.