കൊച്ചി: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാലൂർ, വരാപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം.
മനാഫ്, ശ്രീലത ലാലു, കൊച്ചുറാണി ജോസഫ്, സുരേഷ് മുട്ടത്തിൽ, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. രഞ്ജിനി, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.