applynow

കൊച്ചി: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയിൽ ജയിച്ചവർക്കും മറ്റു പഠിതാക്കൾക്കും പത്താം തരം തുല്യതാ കോഴ്‌സിൽ ചേരുന്നതിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. 40 ശതമാനത്തിൽ അധികം അംഗവൈകല്യം ഉള്ളവർക്കും, ട്രാൻസ്‌ജെൻഡേഴ്‌സ്, എസ്.സി-എസ്.ടി പഠിതാക്കൾക്കും ഫീസ് അടക്കേണ്ടതില്ല. ട്രാൻസ് ജെൻഡേഴ്‌സ് വിഭാഗക്കാർക്ക് പഠനകാലയളവിൽ 1000 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കും. പ്രായപരിധി 17 വയസ്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.ഫോൺ 0484 2426596, 9496877913 വെബ്‌സൈറ്റ് :kslma.ketlron.in