ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവം മുത്തോലപുരം സൗഹൃദം ക്ലബ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജിനി ജിജോയ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത് അംഗങ്ങൾ, സൗഹൃദം ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. വരുംദിവസങ്ങളിൽ വിവിധ വേദികളിലായി കായിക മത്സരങ്ങൾ നടക്കും. നവംബർ 30 ന് ഇലഞ്ഞി പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങൾ അരങ്ങേറും.