palpu

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം ഡോ. പല്പു കുടുംബയോഗം യൂണിറ്റിന്റെ 25-ാമത് വാർഷികാഘോഷങ്ങൾ എറണാകുളം എ.സി.പി. പി.രാജ്കുമാർ ഉദ്ഘാടനം ചെയ്തു. പി.വി. സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക സമ്മേളനത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. ജിജി ജീവേന്ദ്രൻ, സുധീന്ദ്രൻ, കൃഷ്ണകുമാർ, ലാലിമോൾ, സന്തോഷ്‌കുമാർ, ചന്ദ്രിക മോഹൻ എന്നിവർ സംസാരിച്ചു.