കൊച്ചി: അഞ്ചു ദിവസങ്ങളിലായി നടക്കുന്ന 35-ാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാകും. കലോത്സവം 15 വേദികളിലായാണ് അരങ്ങേറുന്നത്. കുറുപ്പംപടി എം.ജി.എച്ച്.എസാണ് പ്രധാനവേദി. 351 ഇനങ്ങളിലായി 8,300ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് രാവിലെ 9ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ പതാക ഉയർത്തും.
ആദ്യദിനത്തിൽ രാവിലെ 9ന് രചനാ മത്സരങ്ങൾ ആരംഭിക്കും.15 ക്ലാസ് റൂമുകളിലായാണ് മത്സരങ്ങൾ.

നാടൻപാട്ട്, നങ്ങ്യാർ കൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം, മോണോ ആക്ട്, മിമിക്രി, ഇംഗ്ലീഷ് സ്‌കിറ്റ്, പൂരക്കളി, യക്ഷഗാനം തമിഴ് പദ്യം, തമിഴ് പ്രസംഗം, കന്നട പദ്യം, കന്നട പ്രസംഗം എന്നി മത്സരങ്ങളും ആദ്യദിനം യഥാക്രമം വേദി ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, 13,14 1,3, എന്നീ വേദികളിൽ നടക്കും. വേദി ഏഴിൽ സംസ്‌കൃത നാടകം യു.പി, എച്ച്.എസ് എന്നിവയുംനടക്കും.

8279 പ്രതിഭകൾ
8279 കുട്ടികളാണ് ഉപജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച് റവന്യൂ കലാമേളയ്ക്ക് മാറ്റുരയ്ക്കാനെത്തുന്നത്. ഇതിന് പുറമെ അപ്പീൽ / കോടതി എന്നിവ മത്സര ദിവസം മാത്രമാണ് അറിയാൻ സാധിക്കുക.

മത്സര വേദികൾ


1: എം.ജി.എം സ്‌കൂൾ ഗ്രൗണ്ട് (ഡോ.ഡി. ബാബുപോൾ ഓഡിറ്റോറിയം)

2: എം.ജി.എം സ്‌ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം (പി. ഗോവിന്ദപ്പിള്ള ഓഡിറ്റോറിയം)

3: എം.ജി.എം.എച്ച്.എസ്.എസ് രണ്ടാം നില ഹാൾ (മലയാറ്റൂർ രാമകൃഷ്ണൻ ഹാൾ)

4. രായമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (സി. അയ്യപ്പൻ സ ഹാൾ)

5: യൂത്ത് ലീഗ് ഹാൾ (എം.പി. നാരായണപിള്ള ഹാൾ)

6: ഫാസ് കുറുപ്പംപടി (പി.കെ. വാസുദേവൻനായർ ഓഡിറ്റോറിയം)

7: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച്ച് പാരീഷ് ഹാൾ (കാലടി ഗോപി ഓഡിറ്റോറിയം)

8: വൈ.എം.സി.എ ഹാൾ (ലീലാ മേനോൻ ഹാൾ)

9: എസ്.എൻ.ഡി.പി ഗ്രൗണ്ട് ഫ്‌ളോർ ഹാൾ (ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി ഹാൾ)

10: എസ്.എൻ.ഡി.പി ഒന്നാം നില ഹാൾ (പി. മധുസുദനൻ ഹാൾ)

11: സെന്റ് റീത്താസ് എൽ.പി. സ്‌കൂൾ ഒന്നാം നില (പെരുമ്പാവൂർ ഖദീജ ഹാൾ

12: സെന്റ് റീത്താസ് എൽ.പി. സ്‌കൂൾ രണ്ടാം നില (എസ്.കെ. മാരാർ ഹാൾ)

13: എം.ജി.എം.എച്ച്.എസ്.എസ് ഒന്നാം നില ഹാൾ (ചേലാമറ്റം മണി ഹാൾ)

14: ഡയറ്റ് ഹാൾ (പെരുമ്പാവൂർ പരമേശ്വര ഭാഗവതർ ഹാൾ)

15: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഗ്രൗണ്ട് (പോൾ വെങ്ങോല ഗ്രൗണ്ട് )