കൊച്ചി: റവന്യൂ കലോത്സവ ഉദ്ഘാടന സമ്മേളനം കളറാക്കാൻ സിനിമാ താരങ്ങളും വേദിയിലെത്തും. നടൻ രമേഷ് പിഷാരടി, കുമാരി ദേവനന്ദ, പ്രേമലു ഫെയിം സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളാണ് എത്തുക. സിനിമാ,​ ടി.വി താരം സാബു ആരക്കുഴ കലാപരിപാടി അവതരിപ്പിക്കും. 29ന് സമാപന സമ്മേളനത്തിന് മുന്നോടിയായി മേലേരി ഫോക് ബാൻഡ് നാടൻ പാട്ടരങ്ങ് അവതരിപ്പിക്കും. കലോത്സവ സാംസ്‌കാരിക പരിപാടികൾക്ക് കൺവീനർ ഡോ.എസ്. സന്തോഷ് കുമാർ, ടി.വി-സീരിയൽ താരം ബിജോയ് വർഗീസ്, സുനിൽ .സി.ഡി ഡോ. ഷാജി പോൾ തുടങ്ങിയവർ നേതൃത്വം നൽകും.