1

ഫോർട്ട് കൊച്ചി: എൻ.സി.സി ദിനത്തോടനുബന്ധിച്ച് മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിലെ എൻ.സി.സി ആർമി -എയർഫോഴ്സ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് സി.എസ്.ഐ കത്തീഡ്രലിന് മുന്നിൽ സ്ഥിതിചെയ്യുന്ന യുദ്ധ സ്മാരകത്തിൽ കെ. ജെ. മാക്സിഎം.എൽ.എ, ഹെഡ്മിസ്ട്രസ് ആശാ ജി. പൈ, സർജന്റ് സഞ്ജയ്, എ. എൻ. ഒ ദിനേശ് എൻ. പൈ എന്നിവരാണ് പുഷ്പചക്രം സമർപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ വീര മൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണാർത്ഥം സ്ഥാപിച്ചതാണ് സ്മാരകം. ഇരുയൂണിറ്റുകളിൽ നിന്നുമായി 60 ഓളം കേഡറ്റുകൾ പങ്കെടുത്തു. സി.ടി.ഒ അഞ്ജലി പി , അദ്ധ്യാപകൻ വെങ്കിടേശ് ജി എന്നിവർ സംസാരിച്ചു.