
ഫോർട്ട്‌കൊച്ചി: കൊച്ചിൻ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ ഫോർട്ട്‌കൊച്ചി ഹെറിറ്റേജ് റൺ നടത്തി. പൈതൃക പരിസ്ഥിതി സംരക്ഷണത്തിനായും ലഹരി വിരുദ്ധ ക്യാമ്പയിനിന്റെയും ഭാഗമായി സംഘടിപ്പിച്ച റണ്ണിൽ ഐ.എൻ. എസ് ദ്രോണാചാര്യ കമാൻഡർ സുമിത്ത് കുമാർ സിൻഹ 10 കി. മി റണ്ണും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡർ ഡി.ഐ.ജി എൻ.രവി 5 കി. മി റണ്ണും ഫ്‌ളാഗ് ഓഫ് ചെയ്യ്തു. വാസ്‌കോഡ ഗാമ സ്‌ക്വയറിൽ കൂടിയ സമാപന സമ്മേളനം കെ. ജെ മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോൾ പടിഞ്ഞാറെകര അദ്ധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ കമാൻഡർ സുമിത്ത് കുമാർ സിൻഹ,ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡർ ഡി. ഐ. ജി എൻ രവി, കൊച്ചിൻ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബലാൽ, കൗൺസിലർ ഇസ്മുദീൻ, സിയാൽ സെക്യൂരിറ്റി സീനിയർ മാനേജർ വി. ജി രവീന്ദ്രനാഥ്, ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധി വികാസ് അഗർവാൾ, വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികളായ സൈമന്തി, സാജൻ ജോൺ, കൊച്ചിൻ കളക്ടീവിന്റെ സെക്രട്ടറി ഒ. എ ജോസഫ്, കളക്ടിവിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എൻ എസ് ഷാജി, സന്തോഷ് ടോം തുടങ്ങിയവർ സംസാരിച്ചു.