കാക്കനാട്: എം.ഡി.എം.എ യുമായി ആലപ്പുഴ സ്വദേശികളായ അഭിജിത്ത് കണ്ണൻ( 24), അതുൽ കുമാർ എസ്. (23) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. കാക്കനാട് പാലച്ചുവട് ഭാഗത്ത്‌ നിന്ന് 13.728 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടികൂടിയത്.

യുവാക്കൾക്കിടയിൽ വില്പന നടത്താൻ രസലഹരി എത്തിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുദർശനന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ എ.സി. പി കെ.എ.അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.