ksspu

മൂവാറ്റുപുഴ: കേരള സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ മൂവാറ്റുപുഴ നോർത്ത് യൂണിറ്റ് കുടുംബമേള നടത്തി. പ്രസിഡൻസി സെൻട്രൽ സ്കൂൾ ചെയർമാൻ ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ബി . അപർണ്ണ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. കെ.എസ്.എസ്.പി.യു മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് പി.വി സുബ്രഹ്മണ്യൻ ആചാരി, യൂണിറ്റ് സെക്രട്ടറി ടി.എം സജീവ് , ജോ. സെക്രട്ടറി ടി .പി വർക്കി എന്നിവർ സംസാരിച്ചു.