
കോതമംഗലം: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കുട്ടമ്പുഴ പിണവൂർകുടി ആനന്ദംകുടി പരേതനായ അയ്യമ്പിള്ളിയുടെ മകൻ ഹരിദാസ് (48) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന പിണവൂർകുടി പ്രദീപ് (34) സാരമായി പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഉരുളൻ തണ്ണി ഷാപ്പിന് സമീപം വച്ച് വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. കൂലിപ്പണിക്കാരായ ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിലായിരുന്ന ഹരിദാസ് ശനിയാഴ്ചയാണ് മരിച്ചത്. പ്രദീപിന്റെ കാലിന് മൂന്ന് ഒടിവുകളുണ്ട്. ഹരിദാസിന്റെ ഭാര്യ ലത. മകൾ ഹരിത. മരുമകൻ രാഹുൽ. സംസ്കാരം നടത്തി.