pooja
കല്ലൂർക്കാട് കലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ നടന്ന വൃശ്ചികമാസ ആയില്യം മഹോത്സവത്തിൽ ക്ഷേത്രാചാര്യൻ കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥൻ പ്രഭാഷണം നടത്തുന്നു.

മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ വൃശ്ചികമാസ ആയില്യം പൂജ ഭക്തിനിർഭരമായി ആഘോഷിച്ചു. സൂര്യൻ നീചം കഴിഞ്ഞ് ഉച്ചത്തിലേക്ക് പോകുന്ന യാത്രയിലെ ആദ്യ ആയില്യമെന്ന സവിശേഷതയാണ് ഈ ദിവസത്തെ പൂജയ്‌ക്ക്. മണ്ഡലകാലത്തെ ആയില്യം എന്ന വിശേഷവുമുണ്ട്. വലിയ ഭക്തജനത്തിരക്കും ഇക്കുറിയുണ്ടായി. ഡോ. കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിൽ സഹപോറ്റിമാരായ 27 പേർ ചേർന്ന് പൂജകൾ നിർവഹിച്ചു. പല്ലക്ക് എഴുന്നള്ളിപ്പും തട്ടം സമർപ്പണവും മറ്റു വഴിപാടുകളും നടന്നു.