y
വി.എച്ച്.പി തൃപ്പൂണിത്തുറ പ്രഖണ്ഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ

തൃപ്പൂണിത്തുറ: വിശ്വഹിന്ദു പരിഷത്ത് തൃപ്പൂണിത്തുറ പ്രഖണ്ഡിന്റെ ആഭിമുഖ്യത്തിൽ 70 വയസ് കഴിഞ്ഞ പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ നടത്തി. പൂർണത്രയീശ ബാലാശ്രമത്തിൽ നടന്ന സൗജന്യ രജിസ്ട്രേഷൻ പ്രോഗ്രാമിന് ജില്ലാ പ്രചാർ പ്രസാർ പ്രമുഖ് കെ. രാജേഷിന്റെ നേതൃത്വത്തിൽ ജോ. സെക്രട്ടറി ബി.വി.സുരേഷ്, ട്രഷറർ എൻ. വാസുദേവൻ, പ്രഖണ്ഡ് സെക്രട്ടറി ശരത്കൃഷ്ണ, ജോ. സെക്രട്ടറിമാരായ പി. അനിത, ടി.കെ.നന്ദകുമാർ, സത്‌സംഗ പ്രമുഖ് എൻ.എ. ശരത്, സാമാജിക സമരസത പ്രമുഖ് ഗംഗ വിജയൻ, ബജ്റംഗദൾ സംയോജക് വിഷ്ണു കടവിൽ, സേവാപ്രമുഖ് എൻ. വിനോദ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.