rohith

കൊച്ചി: ആൾ ഇന്ത്യ മിലിട്ടറി ഫോട്ടോ എക്സിബിഷൻ 13-ാം എഡിഷന്റെ ഭാഗമായ ഫോട്ടോഗ്രഫി മത്സരത്തിൽ കേരളകൗമുദി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോഗ്രാഫർ രോഹിത് തയ്യിൽ സ്പെഷ്യൽ ജൂറി അവാർഡിന് അർഹനായി. ചൂരൽമലയിലെ ബെയ്ലി പാലത്തിലൂടെ പട്ടാളക്കാർ കുട്ടിയെ രക്ഷപ്പെടുത്തുന്ന ചിത്രത്തിനാണ് പുരസ്കാരം.

രാജ്യത്തെ വിവിധ മാദ്ധ്യമങ്ങളിലെയും സൈനിക യൂണിറ്റിലെയും 450 ഫോട്ടോഗ്രാഫർമാർ മത്സരത്തിൽ പങ്കെടുത്തു. ദേശീയതലത്തി​ൽ സൈനിക വിഷയങ്ങളെ ആധാരമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിച്ചത്.

വെസ്റ്ര് ഹിഷ ചുങ്കത്തെ തയ്യിൽഹൗസിൽ സുനിൽകുമാറിന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: അമ്‌ന.

ഒന്നാം സമ്മാനം ഐ,എൻഎസ്. ദേഗയിലെ ജി.അശോക്, രണ്ടാം സമ്മാനം ദേശാഭിമാനിയിലെ (കണ്ണൂർ) ഫോട്ടോ ജേണലി​സ്റ്റ് മിഥുൻ അനില മിത്രൻ, മൂന്നാം സമ്മാനം മംഗളത്തിലെ (കണ്ണൂർ) സീനി​യർ ഫോട്ടോഗ്രാഫർ കൃഷ്ണൻ കാഞ്ഞിരങ്ങാട് എന്നി​വർക്ക് ലഭി​ച്ചു.

ഇന്നലെ കൊച്ചി​യി​ൽ നടന്ന ചടങ്ങി​ൽ റി​യർ അഡ്മി​റൽ ശ്രീനി​വാസ് മുദ്ദുല സമ്മാനങ്ങൾ വി​തരണം ചെയ്തു.