windsor

കൊച്ചി: പാരിസ് ഒളിമ്പിക്‌സിൽ മെഡലുമായി ഇന്ത്യയുടെ യശസുയർത്തിയ കായിക താരങ്ങളെ ആദരിച്ച് എം.ജി മോട്ടോഴ്‌സ്. ഇന്ത്യയുടെ പാസഞ്ചർ കാർ വിപണിയിഅ തരംഗമായ രാജ്യത്തെ ആദ്യത്തെ സി.യു.വിയെന്ന വിശേഷണവുമായെത്തിയ എം.ജി വിൻഡ്‌സറാണ് മെഡൽ ജേതാക്കൾക്ക് സമ്മാനമായി നൽകിയത്. കായികതാരങ്ങളുടെ കഠിനാധ്വാനത്തിനും അവരുടെ മികവിന്റെയും പരിശ്രമത്തിനുമുള്ള അംഗീകാരമായാണ് കാർ സമ്മാനമായി നൽകിയത്. ജാവലിൻ ത്രോ, പിസ്റ്റൾ & റൈഫിൾ ഷൂട്ടിംഗ്, റെസ്‌ലിംഗ്, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയവർ കമ്പനി പ്രതിനിധികളിൽ നിന്ന് വാഹനങ്ങളുടെ താക്കോൽ ഏറ്റുവാങ്ങി. ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോർ ഇന്ത്യ ഡയറക്ടർ പാർത്ഥ ജിൻഡാൽ, എം.ജി മോട്ടോർ ഇന്ത്യ സി.ഇ.ഒ രാജീവ് ഛബ, മാനേജിംഗ് ഡയറക്ടർ ബിജു ബാലേന്ദ്രൻ, ചീഫ് ഗ്രോത്ത് ഓഫിസർ ഗൗരവ് ഗുപ്ത എന്നിവർ പങ്കെടുത്തു.