mohsin

കൊച്ചി: എം.ഡി.എം.എ കൊച്ചിയിലേക്ക് എത്തിക്കുന്ന സംഘവുമായി ബന്ധമുള്ള യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. മലപ്പുറം വെളിയങ്കോട് ചാടിറക്കത്ത് വീട്ടിൽ മുഹ്‌സിനെയാണ് (31) 69.99 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്.

എറണാകുളം നോർത്ത് ഭാഗത്തെ ഹോസ്റ്റലിൽ നിന്ന് 12.12ഗ്രാമും പ്രതി വാടകയ്ക്ക് താമസിക്കുന്ന മെയ് ഫസ്റ്റ് റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് 57.87 ഗ്രാമുമായാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.