honda

കൊച്ചി: ഇന്ത്യൻ വാഹന വിപണിയിലെ വമ്പന്മാരായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നു. ആക്ടീവ മോഡലിലുള്ള പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വിപണി കൈയടക്കുമെന്നാണ് വാഹന വിദഗ്ദ്ധരുടെ അനുമാനം.പുത്തൻ ഇലക്ട്രിക് വാഹനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സീറ്റിനടിയിലായി രണ്ടു ബാറ്ററികൾ വെക്കാനും സൗകര്യം ലഭ്യമാകും.
കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രോണിക് സ്‌കൂട്ടറുകൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹോണ്ട.

മികച്ച പ്രകടനം ഉറപ്പ്
ഫുൾ ചാർജിൽ 100 കിലോമീറ്ററാണ് വാഗ്ദാനം. സ്‌കൂട്ടറിൽ സ്‌പോർട്‌സ്, സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ട് റൈഡിഗ് മോഡുകളാണുണ്ടാവുക. രണ്ട് തരം ഡിസ്‌പ്ലേകൾ ടീസറിൽ കാണിച്ചിട്ടുണ്ട്. 1.3 കിലോവാട്ട് അവർ ശേഷിയുള്ളവയാകും ബാറ്ററികൾ. രണ്ട് ബാറ്ററികളാകുമ്പോൾ ശേഷി 2.6 കിലോവാട്ട് അവറായി ഉയരും. മണിക്കൂറിൽ 80 കിലോമീറ്ററാണ്പരമാവധി വേഗം.

മികച്ച ആകർഷണങ്ങൾ

ഇരട്ട ഡിസ്‌പ്ളേ ഓപ്ഷനും വാഹനത്തിനുണ്ട്. സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ളതാണ് രൂപ കല്പന. മൂന്ന് കളർ ഓപ്ഷനുകളുണ്ട്. പേൾ ജൂബിലി വൈറ്റ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, പ്രീമിയം സിൽവർ മെറ്റാലിക് എന്നിവ ഉൾപ്പെടുന്നു. അതിന്റെ ഡിസൈൻ സ്‌കൂട്ടർ സിൽഹൗറ്റിനെ ആധുനിക ഘടകങ്ങളുമായി നിലനിറുത്തുന്നു.