upbeats-elanji

ഇലഞ്ഞി: ഇലഞ്ഞി അപ്ബീറ്റ്സ് കൾച്ചറൽ അക്കാഡമിയിൽ സംസ്ഥാന ഉപജില്ല സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളെ ആദരിച്ചു. മുതിർന്ന സംഗീത അദ്ധ്യാപകൻ നേച്ചൂർ രതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ കുട്ടികൾക്ക് മെമന്റോ നൽകി ആദരിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി കൂത്താട്ടുകുളം, കുറവിലങ്ങാട്, പിറവം ഉപജില്ലകളിലെ കലോത്സവങ്ങളിൽ ആണ് കുട്ടികൾ പങ്കെടുത്തിരുന്നത്. അക്കാഡമി ഡയറക്ടർ ശ്രീദേവി ശ്രേയസ്, രക്ഷാധികാരികളായ വിജയൻ വാക്കണ്ടം, കുമാരി വിജയൻ, സംഗീത അദ്ധ്യാപിക ജിജി ചാക്കോ, അപ്ബീറ്റ്സ് ഫിറ്റ്നസ് വിഭാഗം ഡയറക്ടർ ബിനു പീറ്റർ, കോ ഓർഡിനേറ്റർ അജേഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.