
കോതമംഗലം: താളും കണ്ടം - പൊങ്ങിൻചുവട് ആദിവാസി നഗറുകളെ ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി രണ്ടു നഗറുകളിലേയും ജനവിഭാഗങ്ങളുടെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. കോതമംഗലം എം.എൽ.എ ആന്റണി ജോണിന്റെയും പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെയും നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത് പ്രദേശങ്ങൾ സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി.
ഉപകാരങ്ങൾ നിരവധി
കാനനഭംഗി ആസ്വദിച്ചുള്ള യാത്ര ടൂറിസ്റ്റുകളെയും ആകർഷിക്കും.
ആദിവാസി നഗറുകളിലെ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് പോകാൻ സഹായമാകും
 വേണ്ടൂർ പഞ്ചായത്തിന്റെ ഭാഗമായ പൊങ്ങിൻ ചുവട് നഗറിലെ ആളുകൾക്ക് പഞ്ചായത്തുമായി ബന്ധപ്പെടുന്നന് ബസ് സർവീസ് ഉപകരിക്കും.
താളും കണ്ടം - പൊങ്ങിൻചുവട് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കാനുള്ള തുടർനടപടികൾ വേഗത്തിലാക്കും.
ആന്റണി ജോൺ എം.എൽ.എ
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ