കുലയറ്റിക്കര: വെള്ളാമതയിൽ റോഡ്, തൃപ്പക്കുടം - ഒലിപ്പുറം റോഡ് എന്നിവ സഞ്ചാരയോഗ്യമാക്കുക, കുലയറ്റിക്കര പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം കുലയറ്റിക്കര, കരുമാലപ്പെട്ടി ബ്രാഞ്ചുകൾ സംയുക്തമായി പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോപിനാഥ് അദ്ധ്യക്ഷനായി.
കെ.ജി. രഞ്ജിത്ത്, എം.കെ. സുരേന്ദ്രൻ, കെ.കെ. ഗോപി, ഉഷ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.