
പിറവം: തിരുമാറാടി വി.എച്ച്.എസ്.സി സ്കൂളിലെ രണ്ടാം ബാച്ച് (1985) പൂർവ വിദ്യാർത്ഥി സംഗമം നടന്നു. പിറവം ആറ്റുതീരം പാർക്കിൽ മലപ്പുറം അസി. കൃഷി ഓഫീസർ സിബി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴ ഇലക്‌ട്രിസിറ്റി ബോർഡ് ഓഫീസ് സൂപ്രണ്ട് എ.വി സാലി അദ്ധ്യക്ഷത വഹിച്ചു. മായ കെ. കുഞ്ഞൻ (കൺസ്യൂമർ ഫെഡ് മാനേജർ) മുഖ്യ പ്രഭാഷണം നടത്തി. റിട്ട.എസ്. ഐ. ജയസേനൻ, ഇ. വി സലീല, ജോയ് തോമസ്, റീന മാമ്മലശ്ശേരി, രാധ കെ.എസ്, വിനു അമ്പാട്ട്, ജയ്മോൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. എം.എ മലയാളം പരീക്ഷയിൽ എം.ജി യൂണിവേഴ്സിറ്റിയിൽ റാങ്ക് നേടിയ സോണ ജോസഫിന് കെ.ആർ സിന്ധു കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു.