എടക്കാട്ടുവയൽ: എടക്കാട്ടുവയൽ പഞ്ചായത്തിലെ വിവിധ ബാങ്കുകളുടെയും ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ആക്സിഡന്റ് പരിരക്ഷ നൽകുന്ന ഇൻഷ്വറൻസ് ക്യാമ്പ് നടത്തി. പി.എം സുരക്ഷാ ബീമായോജന, വന്ദ്യവയോ രജിസ്ട്രേഷൻ സ്കീമുകളാണ് നടത്തിയത്. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ അദ്ധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സാലി പീറ്റർ, അഡ്വ. സുരേന്ദ്രൻ, നബാർഡ് ഡി.ഡി.എം അജീഷ്ബാലു, പഞ്ചായത്ത് അംഗങ്ങളായ ബാലു, ആശിഷ്, ആദർശ്, ബോബൻ കുര്യാക്കോസ്, രവീന്ദ്രൻ, ജൂലിയ ജെയിംസ്, ഷെർലി രാജു എന്നിവരും ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.