
കൂത്താട്ടുകുളം: കെ.എസ്.ടി.എ കൂത്താട്ടുകുളം ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.കെ ഷിബു ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് ഡോ. ശിവകേശ് രാജേന്ദ്രൻ അദ്ധ്യക്ഷനായി. സതി കെ.തങ്കപ്പൻ, അബിദ് അലി, ടി.വി മായ, പി.എൻ സജീവൻ, എം.കെ രാജു, കെ.ജി വിജയൻ, എ.വി മനോജ് , കെ.വി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ ജോ.സെക്രട്ടറി ബിനോജ് വാസു അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് ഉപജില്ലാ സെക്രട്ടറി ഷൈജു ജോണും വരവു ചെലവ് കണക്ക് ട്രഷറർ ശരത് കൃഷ്ണനും അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് പി.എ അബൂബക്കർ നേതൃത്വം നൽകി. പി.എസ് സൂര്യമോൾ (പ്രസിഡന്റ്), ഷൈജു ജോൺ(സെക്രട്ടറി), ശരത് കൃഷ്ണൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.