കാലടി: അയ്യമ്പുഴ പ്ലാന്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റിൽ കാട്ടാന ശല്യം അതിരൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കല്ലാല ബി ഡിവിഷനിലെ നാല് തൊഴിലാളി ലയങ്ങൾ ആന നശിപ്പിച്ചു. ലയങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വിധം കേട് വരുത്തി. ലയങ്ങളിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തൊഴിലാളികളുടെ വസ്ത്രങ്ങളും ടാപ്പിംഗ് ഉപകരണങ്ങളും ആന നശിപ്പിച്ചു.