നെടുമ്പാശേരി: അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയുടെ സഹസ്രോത്തര ദ്വിശതാബ്ദി ജൂബിലി ആഘോഷം സമാപനവും 1200-ാമത് വൃശ്ചികം 19 പെരുന്നാളും തമുക്ക് നേർച്ചയും ആരംഭിച്ചു. ഡിസംബർ മൂന്ന് വരെയാണ് പെരുന്നാൾ.
ഇതോടനുബന്ധിച്ച് ഏഴിന്മേൽ വി. കുർബാന, ജുബിലി ഭവന താക്കോൽ ദാനം, നവീകരിച്ച വി. മദ്ബഹായുടെ കൂദാശ, കാലംചെയ്‌ത ശ്രേഷ്‌ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്‌മരണയ്ക്കായി നടത്തുന്ന അഖില മലങ്കര ക്വിസ് മത്സരം, സഹസ്രോത്തര ദ്വിശതാബ്‌ദി സ്‌മരണിക പ്രകാശനം, തമുക്ക് നേർച്ച വിതരണം, പ്രധാനപെരുന്നാൾ ദിനമായ ഡിസംബർ രണ്ടിന് നേർച്ചസദ്യയും നടക്കും.
ജൂബിലി സമാപന പെരുന്നാളിന് വികാരി ഫാ. ഗീവർഗ്ഗീസ് മണ്ണാറമ്പിൽ, സഹവികാരി ഫാ. ജോർജ്ജ് മാത്യു അരിമ്പൂര്, കൈക്കാരന്മാരായ പി.ഡി. പോൾസൺ പൈനാടത്ത്, ബേബി ജേയ്ക്കബ് അരീക്കൽ, കൺവീനർമാരായ സാബു വർഗ്ഗീസ് അരീക്കൽ, പി.വൈ. വർഗ്ഗീസ് പള്ളിക്കരക്കാരൻ, വർഗീസ് പോൾ കോഴിപ്പാട്ട്, പി.കെ. ഷാമോൻ മരങ്ങാടൻ പുതുശ്ശേരി എന്നിവർ നേതൃത്വം നൽകും.