1
വിദ്യാർത്ഥികൾക്ക് കെ.ജെ മാക്സി എം എൽ എ ലാപ്ടോപ്പുകൾ നൽകുന്നു

തോപ്പുംപടി: കെ.ജെ. മാക്‌സി എം.എൽ.എയുടെ വികസനഫണ്ട് ഉപയോഗിച്ച് കൊച്ചി മണ്ഡലത്തിലെ 20 വിദ്യാലയങ്ങൾക്ക് 81 ലാപ്‌ടോപ്പുകൾ, 4 പ്രൊജക്ടറുകൾ, സ്‌കാനര്‍ എന്നിവ നൽകി. തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങ് കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷീബ ഡുറോം അദ്ധ്യക്ഷയായി. സി.ഇ.എ കൊച്ചിരൂപത ജനറൽ മാനേജർ ഫാ. ആന്റണി അഞ്ചുതൈക്കൽ, അബ്ദുൽ സിയാദ് എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർ സോണി കെ ഫ്രാൻസിസ്, ലീന എം പോൾ, പ്രിൻസിപ്പൽ സ്മിത അലോഷ്യസ്, എം.എം. ഫ്രാൻസിസ്, നിഷ എം.കെ, ഹെഡ്മിസ്ട്രസ് സി. മിനി പി. എ എന്നിവർ സംസാരിച്ചു.