p-suresh

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് അടുത്ത വർഷം ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർത്ഥാടകർക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഖാദർ മദനി കൽത്തറ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർ നൂർമുഹമ്മദ് നൂർഷാ, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ ജെസിൽ തോട്ടത്തിക്കുളം, വി.എച്ച് അലി ദാരിമി, ടി.എം. സക്കീർ ഹുസൈൻ, മുസമ്മിൽ ഹാജി, ഇ.എച്ച്. ബാബു സേട്ട്, ഹൈദ്രോസ് ഹാജി, ജെസിൽ, ടി.കെ. സലിം തുടങ്ങിയവർ സംസാരിച്ചു. എൻ.പി. ഷാജഹാൻ ക്ലാസെടുത്തു. ജില്ലയിൽ നിന്ന് 1445 ഹാജിമാരെയാണ് ഈ വർഷം ഹജ്ജിനായി തിരഞ്ഞെടുത്തത്.