kasarkod

ആലുവ: സംസ്ഥാന സ്പോർട്സ് കൗൺസിലും സംസ്ഥാന കബഡി ടെക്നിക്കൽ കമ്മിറ്റിയും എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച 50 -ാമത് സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിലെ എമർജിംഗ് താരമായി കോഴിക്കോട് ജില്ലയുടെ അഭിഷേകിനെയും ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി മലപ്പുറത്തിന്റെ നിധിനെയും മികച്ച റൈഡറായി കാസർകോടിന്റെ സുബിനെയും മികച്ച ഡിഫൻഡറായി കാസർകോടിന്റെ നിവേദ് നാരായണനെയും തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി പാലക്കാടിന്റെ ആരതിയും മികച്ച റൈഡറായി കോഴിക്കോടിന്റെ നീതുവും മികച്ച ഡിഫൻഡറായി കോഴിക്കോടിന്റെ ശാലു ദേവദാസും തിരഞ്ഞെടുക്കപ്പെട്ടു.

കിലേ ചെയർമാൻ കെ.എൻ. ഗോപിനാഥ്, കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട്, ജഗദീഷ് കുമ്പള, ഡോ. അമർ നിഷാദ്, വി.എം. അഷറഫ്, കെ.എ. ഉമ്മർ, ഡോ. രേഖ ലക്ഷ്മണൻ, ആർ. രമേശ്‌, എ.ആർ. രഞ്ജിത്ത്, ജിതേഷ് ഗോപിനാഥ്, വി.എം. നാസർ, സലാം തുടങ്ങിയവർ സംസാരിച്ചു.