കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി മുൻ സംസ്ഥാന പൊലീസ് മേധാവി ഹോർമിസ് തരകൻ പ്രഭാഷണം നടത്തി. നിഷ്പക്ഷമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ കേരള പൊലീസ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സേനയാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റിഅംഗം കെ. ശ്രീനിവാസൻ, ടോം പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.