
ആലുവ: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് വാഴക്കുളം എ.വി.ടി കമ്പനി ഓക്സിജൻ കോൺസൺട്രേറ്റർ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ രാജിന് കോൺസൻട്രേറ്റർ കൈമാറി. വൈസ് പ്രസിഡന്റ് സ്നേഹ മോഹൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റസീല ഷിഹാബ്, എൽസി ജോസഫ്, റസീന നജീബ്, ഗ്രാമപഞ്ചായത്ത് അംഗം ഹിത ജയകുമാർ എന്നിവർ സംസാരിച്ചു.