കാലടി: സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാലടി എസ്.എൻ. ഡി.പി.ഹാളിൽ ഗുരുധർമ്മ പഠന ശില്പശാലയും സർവമത സമ്മേളനവും നടത്തി. ഗുരു ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഏക ലോകമാനവ സഭയുടെയും സഹകരണത്തോടെ നടന്ന പരിപാടി എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. കാലടി എസ്.എൻ.ഡി .പി ശാഖാ യോഗം പ്രസിഡന്റ് ഷൈജു കണക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി.

പഠന ശില്പശാലയിൽ ശ്രീനാരായണീയരുടെ ആചാരങ്ങളും വിശ്വാസങ്ങളും എന്ന വിഷയത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയും ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സനാതനധർമ്മം എന്ന വിഷയത്തിൽ ശിവഗിരി മഠം ബ്രഹ്മവിദ്യാലയം മുൻ മുഖ്യ ആചാര്യനും ഗുരു ഗ്രാമം ഡയറക്ടറുമായ ഡോ.എം.ആർ. യശോധരനും പ്രഭാഷണം നടത്തി. കാലടി എസ്.എൻ.ഡി.പി ശാഖാ യോഗം സെക്രട്ടറി സുകുമാരൻ അലങ്കശ്ശേരി, വൈസ് പ്രസിഡന്റ് എൻ.പി. ചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം സന്തോഷ്, മലയാറ്റൂർ കിഴക്ക് ശാഖാ യോഗം പ്രസിഡന്റ് എം.പി. വിനയകുമാർ, തുറവൂർ ശാഖാ സെക്രട്ടറി ലിംസി ബിജു, ഒക്കൽ ശാഖാ പ്രസിഡന്റ് എം.ബി.രാജൻ, അഡ്വ.കെ.ബി . സാബു, വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.