നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചാലാക്ക ശാഖ വാർഷിക പൊതുയോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് പി.വി. സുകുമാരൻ, സെക്രട്ടറി കെ.ആർ. സിജു, വനിതാ സംഘം പ്രസിഡന്റ്‌ ലീല ചന്ദ്രൻ, ബിനീഷ് ബാബു, എ.എസ്. ഷൈജു, എ.കെ. കുട്ടികൃഷ്ണൻ, പി.എം. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. പി.വി. സുകുമാരൻ (പ്രസിഡന്റ്), പി.സി. ഷാജി (വൈസ് പ്രസിഡന്റ്), അനീഷ് അശോകൻ (സെക്രട്ടറി), വി.എസ്. മനോഹരൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.