ആലുവ: മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയ ആലുവ റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഡിസംബർ 31 നകം തുറക്കണമെന്ന് റെയിൽവേ ഡിവിഷണൽ മാനേജരോട് ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ആവശ്യപ്പെട്ടു. എന്നാൽ മാർച്ച് 31 വരെ സമയം വേണ്ടിവരുമെന്ന് റെയിൽവേ രേഖാമൂലം മറുപടി നൽകി.

ഏഴിനാണ് റെയിൽവേ ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശത്ത് നിന്ന് ബോയ്സ് സ്കൂൾ ഭാഗത്തേക്കുള്ള നടപ്പാലം അടച്ചപൂട്ടിയത്. നഗരസഭ അറ്റകുറ്റപ്പണി നടത്താത്തതിനാൽ സുരക്ഷാ കാരണങ്ങളാൽ പാലം അടച്ചുപൂട്ടിയെന്നായിരുന്നു പ്രചാരണം. എന്നാൽ അറ്റകുറ്റപ്പണിക്കായിട്ടാണ് അടച്ചതെന്ന് നഗരസഭ അറിയിച്ചിരുന്നു.

ഇതുവരെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ അറ്റകുറ്റപ്പമി വേഗത്തിൽ പൂർത്തീകരിച്ച് ഡിസംബർ 31നകം തുറക്കണമെന്ന് ചെയർമാൻ റെയിവേയോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.