കാക്കനാട്: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ടം നടപടികൾ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് സ്ഥലം നഷ്ടപ്പെട്ടവർ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ് ഉദ്ഘാടനം ചെയ്തു.സമരസമിതി അംഗം ഗീത മോഹൻ അദ്ധ്യക്ഷയായി. മാരിയാ അബു, സജീർ ചെറാട്ട്, ലത്തീഫ് കുന്നത്തേരി, സാദിഖ് മനക്കപ്പടി എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന് നിവേദനം നൽകി.