cre

ആലുവ: തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്കൂളിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞാറ് നടീൽ നടത്തി. മണ്ണും ചെളിയുമായി ഇഴുകിച്ചേർന്നുള്ള ഞാറ് നടൽ വിദ്യാർത്ഥികൾക്ക് ഒരു പുതുഅനുഭവമായി. നെൽകൃഷിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും അവരെ കൃഷി രീതികളെകുറിച്ച് ബോധവത്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കീഴ്മാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ പാടത്താണ് ഞാറ് നടീൽ നടന്നത്. സ്കൂളിലെ 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സ്കൂൾ മാനേജർ പി.എസ്. അബ്ദുൽ നാസർ, പ്രിൻസിപ്പൽ അഞ്ജലി ശശികുമാർ എന്നിവർ പങ്കെടുത്തു.