pucb

കൊച്ചി: കേരളത്തിലെ മികച്ച അർബൻ ബാങ്കിനുള്ള കേരള ബാങ്ക് ഏർപ്പെടുത്തിയ മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡിന് തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് അർഹമായി.

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ വാസവനിൽ നിന്ന് ബാങ്ക് ചെയർമാൻ ടി.സി ഷിബു,​ സി.ഇ.ഒ കെ. ജയപ്രസാദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.