bhavans
26 മത് അഖില കേരള ഭവൻസ് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി കാക്കനാട് ഭവൻസ് ആദർശ വിദ്യാലയം ടീം

കൊച്ചി: അഖിലകേരള ഭവൻസ് കലോത്സവം കാറ്റഗറി അഞ്ച് ഹയർ സെക്കൻ‌ഡറി വിഭാഗം മത്സരങ്ങൾ നടന്നു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം സംഘടിപ്പിച്ച കലോത്സവത്തിൽ 21 വിദ്യാലയങ്ങളിൽ നിന്നായി നാനൂറോളം കുട്ടികൾ മത്സരിച്ചു. സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ സി. ഗോവിന്ദ് അദ്ധ്യക്ഷനായി.

സി.എ. വേണുഗോപാൽ. ഡയറക്ടർ ഇ. രാമൻകുട്ടി, ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ പ്രിൻസിപ്പൽ എൻ. ശ്രീജ്യോതി, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, വൈസ് പ്രിൻസിപ്പൽ കെ. സിന്ധു എന്നിവർ സംസാരിച്ചു. സമാപനസമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ്, പ്രോഗ്രാം ചീഫ് കോഓർഡിനേറ്റർ മീന വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

കാറ്റഗറി ഒന്നു മുതൽ 5 വരെയുള്ള മത്സരങ്ങളിൽ 584 പോയിന്റോടെ

കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ ഓവറോൾ ചാമ്പ്യന്മാരായി. എളമക്കര ഭവൻസ് വിദ്യാമന്ദിർ 539 പോയിന്റോടെ രണ്ടാംസ്ഥാനം നേടി.

കാറ്റഗറി ഒന്നുമുതൽ 4 വരെയുള്ള വിഭാഗത്തിൽ ഭവൻസ് ആദർശ വിദ്യാലയ 423 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പും തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമം 393 പോയിന്റോടെ രണ്ടാംസ്ഥാനവും നേടി.