തൃപ്പൂണിത്തുറ: മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനുമെതിരെ പട്ടികവിഭാഗങ്ങൾ പ്രതിഷേധസാഗരം സംഘടിപ്പിക്കും. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെയാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി നടന്ന പോസ്റ്റ്കാർഡ് പ്രതിഷേധ ക്യാമ്പയിൻ യൂണിയൻതല ഉദ്ഘാടനം കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി പി.വി. ബാബു നിർവഹിച്ചു. സംസ്ഥാന നേതാക്കളായ ടി.വി. ശശി, സി.വി. കൃഷ്ണൻ, യൂണിയൻ പ്രസിഡന്റ് കെ.എം. സുരേഷ്, സെക്രട്ടറി യാകേഷ് തുടങ്ങിയവർ പങ്കെടുത്തു.