pic

കുറുപ്പംപടി: മത്സരിക്കാൻ ഒരേ ഒരു ടീം മാത്രം. റവന്യൂ കലോത്സവത്തിലെ കൂടിയാട്ട മത്സരത്തിന്റെ അവസ്ഥ ഇതായിരുന്നു. കഴിഞ്ഞ 15 വർഷമായി കൂടിയാട്ടത്തിൽ വിദ്യാധിരാജയാണ് ഒന്നാമത്. ഇത്തവണയും അത് അങ്ങനെ തന്നെ തുടർന്നു. ചെലവ് കൂടിയതിനാലാകാം ഇത്തവണ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ കൂടിയാട്ടത്തിൽ വിദ്യാധിരാജ മാത്രമായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. രണ്ട് വിഭാഗങ്ങളിലും 'തോരണയുദ്ധം' വുമായി അരങ്ങിലെത്തിയാണ് വിദ്യാധി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയത്. പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലാണ് ഇവർ കൂടിയാട്ടം അഭ്യസിച്ചത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ ആർദ്ര.ആർ. നായർ, വിസ്മയ പ്രദീപ്, നിരഞ്ജന.എ. നായർ, അംശഭദ്ര. വി.ജെ, അമിത.ഡി. കമ്മത്ത്, ലക്ഷ്മി പ്രിയ. പി.എസ്, മാളവിക.എസ്. പ്രഭു എന്നിവരും

ഹയർ സെക്കൻഡറി വിഭാഗത്തിൽ മീനാക്ഷി സന്തോഷ്, ശ്രദ്ധ സിനോജ്, മാളവിക രാജീവ്, ശിവ പ്രിയ ശിവദാസ്, ദേവിക. സി.കെ, പാർവതി ഗൗതമി എന്നിവരുമാണ് ടീമിലുണ്ടായിരുന്നത്.