തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ പമ്പുഹൗസിലെ പ്രധാന പമ്പിന്റെ ശുദ്ധീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ തൃപ്പൂണിത്തുറ സബ്ഡിവിഷനു കീഴിലുള്ള തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിൽ ഡിസംബർ 4, 5 തീയതികളിൽ പൂർണമായും കുടിവെള്ളവിതരണം മുടങ്ങും. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അസി. എക്സി. എൻജിനിയർ അറിയിച്ചു.