chendamangalam-jn-

പറവൂർ: ചേന്ദമംഗലം സിഗ്നൽ ജംഗ്ഷനിൽ കലുങ്ക് നിർമ്മാണം ആരംഭിച്ചു. ആലുവ - പറവൂർ റോഡിൽ ജംഗ്ഷനിൽ നിന്ന് ചേന്ദമംഗലം, കരിമ്പാടം ഭാഗത്തേയ്ക്കുള്ള റോഡ് പൂർണമായും അടച്ചാണ് നിർമ്മാണം. നിർമ്മാണത്തിന് 25 ദിവസമെടുക്കും. രാത്രിയിലും പകലും ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ചേന്ദമംഗലം ഭാഗത്തേയ്ക്ക് പോകേണ്ടവർ വെടിമറ കവലയിൽ നിന്ന് ഫയർ സ്റ്റേഷൻ റോഡിലൂടെ പ്രവേശിക്കണം. പള്ളിത്താഴം പാലത്തിന് ഇരുവശങ്ങളിലുമുള്ള രണ്ട് ഇടറോഡുകളിലൂടെ ഇരുചക്രവാഹനങ്ങൾക്ക് ഫയർസ്റ്റേഷൻ റോഡിൽ പ്രവേശിക്കാം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വടക്കുംപുറം വഴിവരുന്ന വാഹനങ്ങൾ കൂട്ടുകാട് വഴി കണ്ണൻകുളങ്ങരയിൽ പ്രവേശിക്കണം.