pic

കുറുപ്പംപടി: ഒരൊറ്റ മാസത്തെ പരിശീലനത്തിൽ അടിച്ചെടുത്തത് ഒന്നാം സ്ഥാനം... ഉദയംപേരൂർ എസ്.എൻ.ഡി.പി സ്‌കൂളിലെ കുട്ടികളുടേതാണ് നേട്ടം.

കഴിഞ്ഞ തവണ രണ്ടാമതെത്തി സംസ്ഥാന കലോത്സവം സ്വപ്‌നമായൊതുങ്ങിയതിന്റെ നിരാശ തീർക്കുന്ന പ്രകടനമാണ് ഹയർസെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരത്തിൽ ഇത്തവണ ടീം പുറത്തെടുത്തത്. പ്രശസ്ത നാടൻപാട്ട് കലാകാരൻ രജീഷ് മുളവുകാടിന്റെ നേതൃത്വത്തിലാണ് ഏഴംഗ ടീമിന്റെ പരിശീലനം.

ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും കല്യാണം പറയുന്ന മാവരതം കളിപ്പാട്ടാണ് പാടിയത്. വി.എസ്. പാർവതി, ശ്രേയ സലീം, ശ്രുതി സതീഷ്, അഭിരാമി. കെ, നന്ദന. എൻ.സി, പൗർണമി ബാലചന്ദ്രൻ, ദേവിക. പി.എ എന്നിവരുൾപ്പെട്ട ടീം തുടി, കൈമണി, വലംതല ചെണ്ട എന്നിവയുടെ അകമ്പടിയോടെയാണ് അരങ്ങിലെത്തിയത്.