കൊച്ചി: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ചെല്ലാനം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി ജയ്‌സൺ ടി.ജോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് റോസി പെക്‌സി അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി കെ.ഡി. പ്രസാദ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, ടി.ജെ. പ്രിൻസൺ, എ.എം. ഷാജി, വി.ജെ. നിക്‌സൺ, മേഴ്‌സി എന്നിവർ സംസാരിച്ചു.
കുമ്പളം പഞ്ചായത്ത് ഓഫീസിന്റെ മുന്നിലെ ധർണ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് മുന്നിൽ കെ.പി. ശെൽവൻ, പള്ളുരുത്തി കോർപ്പറേഷൻ ഓഫീസ് മുന്നിൽ ചന്ദ്രിക വിജയൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.