കാക്കനാട്: ജഡ്ജിമുക്ക് സീപോർട്ട് - എയർപോർട്ട് റോഡിൽ നിർമ്മാണം പൂർത്തീകരിച്ച കൈവരിയുടെയും നടപ്പാതയുടെയും ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ പി.എം. യൂനുസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, റാഷിദ് ഉള്ളംപിള്ളി, ടി.ജി. ദിനൂബ്, ഹസീന ഉമ്മർ, ഷിമി മുരളി, സേവ്യർ തായങ്കേരി, ആന്റണി ഫെർണാണ്ടസ്, ടി.ടി. ബാബു, കെ.എം. അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
തിരക്കേറിയ ഈ റോഡിൽ സുരക്ഷിതമായ കാൽനടയാത്രയ്ക്ക് നടപടിവേണമെന്നുള്ളത് ഏറെ നാളായുള്ള ആവശ്യമായിരുന്നു.
ജഡ്ജിമുക്ക്- തൃക്കാക്കര ക്ഷേത്രംവരെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.